പാട്ടരേ കൂട്ടരേ
മണ്ണ് കാത്തോനേ
പാട്ടിലും വാക്കിലും
ചോര വാർത്തോനേ
ഇതു വിധി എന്നു കരുതി
ചതി കാടു പൊറുക്കുമോ
ദിനംദിനം വേടമകനോ തൊടുമോ ഇനി
വേടാ വാടാ
കാട്ടുമരത്തിന്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ
കാട്ടുമരത്തിന്റെ മനം മുറിഞ്ഞേ
കാക്കിഭൂതങ്ങൾ വനം നിറഞ്ഞേ
യന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾ
അമ്മക്കിളി കരഞ്ഞേ
വനമകളൊരുത്തീ നിന്റെ മാറു തുളഞ്ഞല്ലോ
മനവും തകർന്ന് പെരുങ്കാട് കരഞ്ഞല്ലോ
മലയിൽ ഉരുവെടുക്കും അരുവി രണം നിറഞ്ഞ്
അറുകപ്പുൽ കരിഞ്ഞല്ലോ
പൂങ്കാവനത്തിലോ പോര് - അത്
കാണാൻ കൊതിച്ചോരെല്ലാം ആര്
ഇന്ന് ചത്ത് നീതിക്കൊപ്പം നേര്
കുരുതിക്ക് കൂട്ടുനിന്നവര് ആര്
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
കലഹംകൊണ്ട് തട്ടി എടുത്തവരും
വീണ്ടും മതിലുകെട്ടി കീറിമുറിച്ചവരും
ചതി മറന്നോ മറന്നോ എന്നെ മറന്നോ
എന്റെ ചോര ചരിതമീ മണ്ണിലലിഞ്ഞോ
ഓരോ ചെടിക്കും ഓരോ ഉയിര്
അതിൽ തേരോടും നീരിനുമൊരു ഉയിര്
മനിതനുയിരും ഒരുപോലല്ലേ
നാം മറന്നൊരു ദിനം
സ്വരം മറന്നൊരു ദിനം
ഇനി ഉയർന്നെണീറ്റു പാരാകെ പടരും
വേടാ വാ ...
ഓരോ ചെടിക്കും ഓരോ ഉയിര്
അതിൽ വേരോടും നീരിനുമൊരു ഉയിര്
മനിതനുയിരും ഒരുപോലല്ലേ
അത് പുരിയാൻ ഇനിയും നാൾ നീളല്ലേ
ഓരോ കഥയ്ക്കും ഓരോ പൊരുള്
നിന്റെ നീറും കഥയ്ക്കുമേലേ ഇരുള്
ഇരുളു നീങ്ങുമിനി പകലല്ലേ
അതിൽ നീതി സൂര്യനോ എരിയില്ലേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
വനക്കിളിയേ മരക്കിളയേ
മനിതൻ അരമരത്തിൻ
മനമില്ലയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ
വനക്കിളി വനക്കിളി വനക്കിളിയേ
മനിതൻ അരമരത്തിൻ മനമില്ലയേ