MAUNA LAO LYRICS


രാരിരാരിരേ രാരിരാരിരേ

രാരിരാരിരേരാരി രാരിരാരിരേ

രാരിരാരിരേ രാരിരാരിരേ

രാരിരാരിരേരാരി രാരിരാരിരേ


ഒരുത്തി ഒരുത്തി ഒരുത്തി ഒരുത്തി 

കള്ളി കാട്ടില് മുള്ളു ചെടിപ്പോൾ ഒരുത്തി ഒരുത്തി 

കണ്ണാടി നെഞ്ചിലു കല്ലു വീണപോൾ ഒരുത്തി ഒരുത്തി 

മുന്തിരി കള്ള് കണ്ണ് കൊണ്ടെന്നെ മയക്കി മയക്കി
എണ്ണ കറുപ്പിയെ നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു രണ്ടാം പിറവിയെ ഇത് രണ്ടാം പിറവിയെ...

എണ്ണ കറുപ്പിയെ നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു രണ്ടാം പിറവിയെ ഇത് രണ്ടാം പിറവിയെ...


ആ...

കുപ്പതൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ 

അതിനെ മിന്നലുകൊണ്ട് നൂല് കോർത്തു

നെഞ്ചിൽ അണിഞ്ഞവൾ

കത്തിയെരിയും സൂര്യനെ പൊട്ടു പോലെ തൊട്ട് നിന്റെ പട്ടു പോലത്തെ വിരല് കൊണ്ടാൽ പാറക്കല്ലും പൊട്ടും നിന്നെ വാങ്കോഹ് വരച്ചതോ

മെർലിൻ മാൻഡ്രോ വീണ്ടും മണ്ണിൽ ജനിച്ചതോ സൂഫി കവിത മുന്നിൽ പെണ്ണായി നടന്നതോ

സോവിയറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതോ

ആ....


നിന്റെ പേര് കവിതയോ രാത്രി ഉറക്കം കെടുത്താൻ ആര് നീ മാടൻ മറുതയോ നിന്നെ കനവ് കാണാ രാത്രി എല്ലാം വീണയി വെറുതെയോ വെന്തു ചാരമായി കിടന്നോനിന്നു ഫീനിക്സ് പറവയോ 


നിന്റെ പേര് കവിതയോ രാത്രി ഉറക്കം കെടുത്താൻ ആര് നീ മാടൻ മറുതയോ നിന്നെ കനവ് കാണാ രാത്രി എല്ലാം വീണയി വെറുതെയോ വെന്തു ചാരമായി കിടന്നോനിന്നു ഫീനിക്സ് പറവയോ 


കറുപ്പ് റാണി പേരാലിൽ എന്നെ തളക്കാൻ അടിച്ച ആണി നിന്റെ കണ്ണ് പെട്ടതു മൂടൽ പോലും ഞാനി അരികിൽ വാ നീ.. അധരമധുരം എനിക്ക് താ നീ

സ്വർഗ വാതിലിൻ ഏണി എന്റെ ദാഹം തീർക്കും പാനി,എൻ മോഹം തീർക്കുമോ നീയും

മോനാലോവയെ മോഹലാവയെ
എന്റെ നാളെയെ
പ്രേമലീലയെ

മോനാലോവയെ മോഹലാവയെ
എന്റെ നാളെയെ
പ്രേമലീലയെ

നീ ചിരിച്ചാൽ ബീഥോവനോ നിന്നെ പെറ്റതേതു മഹാനോ ഞാൻ നാഗസാക്കി ഹിരോഷിമ എന്നിൽ വന്നു വീഴാമോ 

എന്റെ ലിബിയ നിന്റെ തെരുവിൽ കിടന്നു മരിക്കും

ഞാൻ അറിയാ നോർത്തുകൊറിയ നിന്റെ തടവറയിൽ അടിയറവു ഞാൻ പറയാം

മോനാലോവയെ മോഹലാവയെ
എന്റെ നാളെയെ
പ്രേമലീലയെ

മോനാലോവയെ മോഹലാവയെ
എന്റെ നാളെയെ
പ്രേമലീലയെ

SongMauna Loa
ArtistVedan
LyricistVedan
MusicianAzwin
LabelVedan
Previous Post Next Post