Chandanathil Kadanjeduthoru Lyrics in Malayalam | Sasthram Jayichu Manushyan Thottu

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം

പ്രിയയോ കാമശിലയോ -

നീയൊരു പ്രണയഗീതകമോ


ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം


ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്

ഇതളിട്ടുണരും താളലയങ്ങൾ

ഈറൻ പൂന്തുകിലായ്

രതിയോ രാഗനദിയോ

നീ സുഖരംഗസോപാനമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം


ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്

കുങ്കുമമണിയും ലോലകപോലം....

കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്

മധുവോ - പ്രേമനിധിയോ

നീ സുഖ സ്വർ‌ഗ്ഗവാസന്തമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം

പ്രിയയോ കാമശിലയോ -

നീയൊരു പ്രണയഗീതകമോ


ഗീതം - ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു

സിനിമ - ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

സംഗീതം - വി ദക്ഷിണാമൂര്‍ത്തി

വരികള്‍ - ശ്രീകുമാരന്‍ തമ്പി

പാടിയത്‌ - പി ജയചന്ദ്രന്‍

Previous Post Next Post