ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു

ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ

എന്തു ചെയ്‌വൂ നീ

(ഹർഷബാഷ്പം...)


ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു

ഏതു രാഗകല്പനയിൽ നീ മുഴുകുന്നു

വിണ്ണിലെ സുധാകരനോ

വിരഹിയായ കാമുകനോ

ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു

സഖീ ആരുണർത്തുന്നു

(ഹർഷബാഷ്പം...)


ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു

പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു

വിഫലമായ മധുവിധുവാൽ

വിരഹശോക സ്മരണകളാൽ

അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു

സഖീ ഞാനിരിക്കുന്നു

(ഹർഷബാഷ്പം...)

Post a Comment

Previous Post Next Post