ഓ... ഓ... ഓ... 

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ ഇക്കരയ്ക്കോ 

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

(ആകാശപ്പൊയ്ക... )


മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ...

പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2)

(ആകാശപ്പൊയ്ക... )


കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ - നീ

എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2)

കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ - നീ

അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2)

ഓ.....

(ആകാശപ്പൊയ്ക... )


മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ...

അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ (2)


ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ ഇക്കരയ്ക്കോ 

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

Previous Post Next Post