Aadyavasanthame Lyrics In Malayalam - Vishnulokam Malayalam Movie Songs Lyrics

Aadyavasanthame Lyrics In Malayalam - Vishnulokam Malayalam Movie Songs Lyrics

ആദ്യവസന്തമേ
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍
ഒരു മോഹബിന്ദുവായ് പൊഴിയുമോ

ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ

ഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍
സൗഹൃദപ്പീലികളോടെ
ഏഴഴകുള്ളൊരു വാര്‍മയില്‍പേടതന്‍
സൗഹൃദപ്പീലികളോടെ
മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
മേഘപടംതീര്‍ത്ത വെണ്ണിലാക്കുമ്പിളില്‍
സാന്ത്വന നാളങ്ങളോടെ
ഇതിലേ വരുമോ ഇതിലേ വരുമോ
രാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍
പാരിജാതങ്ങളായ് മാറാന്‍

ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ

പൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവെപോലെ
പൊന്നുഷസന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവെപ്പോലെ
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
മംഗളചാരുതയേകാന്‍
ഇതിലേവരുമോ  ഇതിലേ വരുമോ
അണയുമീ ദീപത്തിന്‍ പ്രാണാംഗുരങ്ങളില്‍
സ്നേഹതന്തുക്കളായ് അലിയാന്‍

ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍
ഒരു മോഹബിന്ദുവായ് പൊഴിയുമോ

Post a comment

0 Comments